വയനാട്ടിലും മുന്നണികൾക്ക് ആശങ്ക സൃഷ്ടിച്ച് കുറവ് പോളിംങ്

വയനാട്ടിലും മുന്നണികൾക്ക് ആശങ്ക സൃഷ്ടിച്ച് കുറവ് പോളിംങ്

വയനാട്: മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തിൽ വോട്ടെടുപ്പ് നടന്ന ജില്ലയിൽ, ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ അ​പേ​ക്ഷി​ച്ച്‌​ മൂ​ന്ന്​ മ​ണ്ഡ​ല​ങ്ങ​ളി​ലും കു​റ​വാ​ണ്​ പോ​ളി​ങ്. മാ​ന​ന്ത​വാ​ടി മ​ണ്ഡ​ല​ത്തി​ല്‍ ഇ​ത്ത​വ​ണ 76.24 ശ​ത​മാ​നം പേ​ര്‍ വോ​ട്ട്​ ചെ​യ്​​ത​പ്പോ​ള്‍ 2016ല്‍ 77.3 ​ശ​ത​മാ​ന​മാ​യി​രു​ന്നു. സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി മ​ണ്ഡ​ല​ത്തി​ല്‍ 74 ശ​ത​മാ​നം പോ​ള്‍​ചെ​യ്​​തു. ​ഴി​ഞ്ഞ ത​വ​ണ 78.55 ആ​യി​രു​ന്നു. ക​ല്‍​പ​റ്റ​യി​ല്‍ 74.17 ശ​ത​മാ​നം. 2016ല്‍ 78.75. ​ജി​ല്ല​യി​ല്‍ ഇ​ത്ത​വ​ണ മൂ​ന്ന്​ മ​ണ്ഡ​ല​ങ്ങ​ളി​ലും പോ​ളി​ങ്​ ശ​ത​മാ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ പു​രു​ഷ​ന്മാരാ​ണ്. ആ​ദ്യ ഒ​രു മ​ണി​ക്കൂ​റി​ല്‍ സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി മ​ണ്ഡ​ല​ത്തി​ലാ​യി​രു​ന്നു കൂ​ടു​ത​ല്‍ വോ​ട്ട​ര്‍​മാ​ര്‍ എ​ത്തി​യ​ത്​.

മാ​ന​ന്ത​വാ​ടി​യി​ല്‍ 5972 പേ​രും (3.06 ശ​ത​മാ​നം), ക​ല്‍​പ​റ്റ​യി​ല്‍ 5649 പേ​രും (2.81 ശ​ത​മാ​നം) വോ​ട്ട്​ ചെ​യ്​​തു. തു​ട​ര്‍​ന്നു​ള്ള മ​ണി​ക്കൂ​റു​ക​ളി​ല്‍ മാ​ന​ന്ത​വാ​ടി മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ര്‍​മാ​രാ​ണ്​ മ​റ്റു​ ര​ണ്ടി​ട​ത്തെ അ​പേ​ക്ഷി​ച്ച്‌​ കൂ​ടു​ത​ലാ​യി ബൂ​ത്തു​ക​ളി​ലെ​ത്തി​യ​ത്.പോളിംഗ് ശതമാനത്തിലുണ്ടായ കുറവ് പതിവ് പോലെ മുന്നണികൾക്ക് ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

Leave A Reply
error: Content is protected !!