മഞ്ചേശ്വരത്ത് വോട്ട് കച്ചവടം നടന്നിട്ടില്ല; മുല്ലപ്പള്ളിയുടെ പ്രസ്താവന തള്ളി എ കെ എം അഷ്‌റഫ്

 മഞ്ചേശ്വരത്ത് വോട്ട് കച്ചവടം നടന്നിട്ടില്ല; മുല്ലപ്പള്ളിയുടെ പ്രസ്താവന തള്ളി എ കെ എം അഷ്‌റഫ്

കാസര്‍കോട്: മഞ്ചേശ്വരത്ത് വോട്ട് കച്ചവടം നടന്നിട്ടില്ലന്ന് യു ഡി എഫ് സ്ഥാനാര്‍ഥി എ കെ എം അഷ്‌റഫ്.

മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് ഫലത്തില്‍ ആശങ്കയുണ്ടെന്നും സി പി എം ബി ജെപിക്ക് വോട്ട് മറിച്ചെന്നുമുള്ള കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അഷ്‌റഫ്. എന്ത് അടിസ്ഥാനത്തിലാണ് മുല്ലപ്പള്ളി പറഞ്ഞതെന്ന് അറിയില്ല.

മതേതരത്വം ജയിക്കണമെന്ന് ആഗ്രഹിക്കുന്നവരെല്ലാം യു ഡി എഫിന് വോട്ട് ചെയ്തിട്ടുണ്ട്. മഞ്ചേശ്വരം, കുമ്ബള, മംഗള്‍പ്പാടി പഞ്ചായത്തുകളില്‍ വന്‍ ലീഡ് നേടും. 10000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം കിട്ടുമെന്നും അഷ്‌റഫ് പറഞ്ഞു.

 

Leave A Reply
error: Content is protected !!