ആശുപത്രിയിൽ വെന്‍റിലേറ്ററുകൾ എത്തിച്ചത്​ മാലിന്യം കയറ്റുന്ന ട്രക്കിൽ

ആശുപത്രിയിൽ വെന്‍റിലേറ്ററുകൾ എത്തിച്ചത്​ മാലിന്യം കയറ്റുന്ന ട്രക്കിൽ

സൂറത്ത്​: ഗുജറാത്തിലെ വൽസാഡിൽ നിന്ന്​ സൂറത്തിലേക്ക് വെന്‍റിലേറ്ററുകൾ കൊണ്ടുപോയത് മാലിന്യമയമായ ട്രക്കിൽ.ആശുപത്രികളിൽ അടിയന്തര സാഹചര്യങ്ങളിൽ ജീവൻ നിലനിർത്താൻ സഹായിക്കുന്ന വെന്‍റിലേറ്ററുകളോട് കടുത്ത അനാസ്​ഥയാണ് അധികൃതർ കാണിച്ചത് .

സംസ്​ഥാന സർക്കാർ 250 വെന്‍റിലേറ്ററുകളാണ്​ സൂറത്ത്​ നഗരത്തിന്​ അനുവദിച്ചിരുന്നത്​. ഇതിൽ 20 എണ്ണമാണ്​ ട്രക്കിൽ കയറ്റിയത്​. ട്രക്കാക​ട്ടെ, നിറയെ മാലിന്യമുള്ളതാണെന്ന്​ ബോധ്യമാകും.അതെ സമയം കാണുന്നതൊന്നും ശരിയല്ലെന്നും വൃത്തിയാക്കിയ ശേഷം മാത്രമാണ്​ വാഹനത്തിൽ വെന്‍റിലേറ്ററുകൾ കയറ്റിയതെന്നുമാണ്​ അധികൃതരുടെ അവകാശവാദം.

250 ൽ 198 വെന്‍റിലേറ്ററുകളും ഇതിനകം സൂറത്തിലെത്തിച്ചിട്ടുണ്ട്​. ഇവയൊക്കെയും എങ്ങനെ കൊണ്ടുവന്നതാകുമെന്നാണ്​ നാട്ടുകാരുടെ ആധി. സർക്കാർ ആശുപത്രികളിലേക്കാണ്​ പുതുതായി ഇവ എത്തിക്കുന്നത്​. കോവിഡ്​ രണ്ടാം തരംഗം അതി തീവ്രമാകുമ്പോൾ വെന്‍റിലേറ്ററുകളുടെ ആവശ്യം കൂടി വരികയാണ് .

Leave A Reply
error: Content is protected !!