ഇന്ത്യൻ എയര്‍ഫോഴ്സില്‍ കായിക താരങ്ങള്‍ക്ക് അവസരം

ഇന്ത്യൻ എയര്‍ഫോഴ്സില്‍ കായിക താരങ്ങള്‍ക്ക് അവസരം

ഇന്ത്യൻ എയർ ഫോഴ്സിൽ കായികതാരങ്ങൾക്ക് സുവർണ അവസരം. ന്യൂഡൽഹിയിലെ ലോക് കല്ല്യാൺ മാർഗിലെ ന്യൂവില്ലിങ്ടൺ ക്യാംപിലുള്ള എയർഫോഴ്സ് സ്റ്റേഷനിലാണ് സെലക്ഷൻ ട്രയൽ. ഏപ്രിൽ 26 മുതൽ 28 വരെയാണ് തിരഞ്ഞെടുപ്പ്. നോൺ ടെക്നിക്കൽ ട്രേഡിലാണ് നിയമനം. അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം. ദേശീയ/അന്താരാഷ്ട്രനിലവാരത്തിലെ മത്സരങ്ങളിൽ പങ്കെടുത്ത കായികതാരങ്ങൾക്കാണ് പങ്കെടുക്കാനാവുക.

കായിക ഇനങ്ങൾ: അത്​ലറ്റിക്സ്, ബാസ്ക്കറ്റ്ബോൾ, ബോക്സിങ്, ക്രിക്കറ്റ്, ഡൈവിങ്, ഫുട്ബോൾ, ഹാൻഡ്ബോൾ, ഹോക്കി, കബഡി, സ്ക്വാഷ്, സ്വിമ്മിങ്, വോളിബോൾ, വാട്ടർ പോളോ, വെയിറ്റ് ലിഫ്റ്റിങ്, റെസിലിങ്.

യോഗ്യത: ഇന്റർമീഡിയറ്റ്/പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം.
പ്രായം: 17-21 വയസ്സ്. 18 ജൂലായ് 2000-നും 30 ജൂൺ 2004-നും ഇടയിൽ ജനിച്ചവരായിരിക്കണം. രണ്ട് തീയതികളും ഉൾപ്പെടെ.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.airmenselection.cdac.in കാണുക. വിജ്ഞാപനത്തിൽ പറയുന്ന നിബന്ധനകൾ വായിച്ചുമനസ്സിലാക്കി അപേക്ഷിക്കണം. സെലക്ഷൻ ട്രയൽസിന് മുൻപായി വിജ്ഞാപനത്തിനൊപ്പം നൽകിയിരിക്കുന്ന അപേക്ഷാഫോം ശ്രദ്ധാപൂർവം പൂരിപ്പിച്ച് iafsportsrec@gmail.com എന്ന മെയിലിലേക്ക് അയയ്ക്കണം.

Leave A Reply
error: Content is protected !!