പോളിങ് ബൂത്തില്‍ അതിക്രമിച്ചു കയറി; ശ്രുതി ഹാസനെതിരേ പരാതി നല്‍കി ബിജെപി

പോളിങ് ബൂത്തില്‍ അതിക്രമിച്ചു കയറി; ശ്രുതി ഹാസനെതിരേ പരാതി നല്‍കി ബിജെപി

ചെന്നൈ :കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പിനിടെ പോളിങ് ബൂത്തില്‍ അതിക്രമിച്ചു കയറിയെന്നാരോപിച്ച് കമല്‍ഹാസന്റെ മകള്‍ ശ്രുതി ഹാസനെതിരേ പരാതി നല്‍കി ബിജെപി.മക്കള്‍ നീതി മയ്യം നേതാവ് കമല്‍ ഹാസനൊപ്പം കോയമ്പത്തൂര്‍ സൗത്തിലെ പോളിങ് ബൂത്ത് സന്ദര്‍ശനം നടത്തിയതിനെതിരെയാണ് ബിജെപി ആരോപണമുയർത്തിയത് .

കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന കമല്‍ ഹാസന്‍ ചെന്നൈയിലെ ആള്‍വാര്‍പേട്ടയില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മണ്ഡലത്തിലെ പോളിങ് ബൂത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഒപ്പം മക്കളായ ശ്രുതി, അക്ഷര എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു .

കോയമ്പത്തൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി വാനതി ശ്രീനീവാസന് വേണ്ടി ജില്ലാ പ്രസിഡന്റ് നന്ദകുമാറാണ് ശ്രുതി ഹാസനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ഓഫീസര്‍ക്ക് പരാതി നല്‍കിയത്.അതേസമയം മണ്ഡലത്തില്‍ പണമൊഴുക്ക് വർധിച്ചാൽ റീപോളിങ് ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. പരാജയം ഭയക്കുന്നവരാണ് പണം നല്‍കി വോട്ടുപിടിക്കാന്‍ ശ്രമിക്കുന്നതെന്നും ഇങ്ങനെ ചെയ്യുന്നത് ജനാധിപത്യത്തിനെതിരാണെന്നും കമല്‍ ഹാസൻ അഭിപ്രായപ്പെട്ടു .

Leave A Reply
error: Content is protected !!