വിവാഹ വാർഷിക ദിനത്തിൽ വോട്ട് രേഖപ്പെടുത്തി അൻവർ സാദത്ത്

വിവാഹ വാർഷിക ദിനത്തിൽ വോട്ട് രേഖപ്പെടുത്തി അൻവർ സാദത്ത്

എറണാകുളം: ആലുവ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അൻവർ സാദത്തിന് ഇന്നലത്തെ വോട്ടിംങ് പ്രത്യേകതയുള്ളതായിരുന്നു.സ്ഥാനാർത്ഥിയുടെ പതിനെട്ടാം വിവാഹ വാർഷികമായിരുന്നു ഇന്നലെ. പുതുവാശ്ശേരി കമ്മ്യൂണിറ്റി ഹാളിലെ അറുപത്തിനാലാം ബൂത്തിലാണ് ഭാര്യ സബീനയ്ക്കൊപ്പം അൻവർ സാദത്ത് വോട്ട് ചെയ്യാൻ എത്തിയത്.

വിവാഹ വാർഷികമാണങ്കിലും ആഘോഷങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. വോട്ടിന് ശേഷം ഭാര്യയെ വീട്ടിലാക്കി അൻവർ സാദത്ത് വിവിധ ബൂത്ത് സന്ദർശനങ്ങൾക്കായി മടങ്ങുകയും ചെയ്തിരുന്നു.

Leave A Reply
error: Content is protected !!