ഇത്തവണത്തെ പോളിംങിനും മാതൃകയായി ഹരിത കർമ്മ സേന

ഇത്തവണത്തെ പോളിംങിനും മാതൃകയായി ഹരിത കർമ്മ സേന

ഇടുക്കി: ജില്ലയിൽ ഇത്തവണയും പോളിംങ് കേന്ദ്രങ്ങളിലെ മാലിന്യ നീക്കം കുറ്റമറ്റ രീതിയില്‍ നടത്തിയത് ഹരിത കര്‍മ സേനാംഗങ്ങളായിരുന്നു.മാലിന്യം നീക്കിയതിനൊപ്പം സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ എത്തിയ വോട്ടര്‍മാരുടെ കൈകള്‍ അണുവിമുക്തമാക്കാനും താല്‍ക്കാലിക ഉപയോഗത്തിനായുള്ള കൈയ്യുറകള്‍ വിതരണം ചെയ്യാനും ഹരിത കര്‍മസേനാംഗങ്ങള്‍ മുന്‍കൈയ്യെടുത്തു.
സാമൂഹിക അകലം പാലിക്കാനും ഇടക്കിടെ നിര്‍ദ്ദേശം നല്‍കി.

പോളിംങ് ബൂത്തിലെ ഉപയോഗ ശേഷം കൈയ്യുറകള്‍ കേന്ദ്രത്തിന് പുറത്ത് സ്ഥാപിച്ചിട്ടുള്ള വെയിസ്റ്റ് ബിന്നില്‍ കൃത്യമായി നിക്ഷേപിക്കുന്ന കാര്യത്തിലും ഹരിത കര്‍മ സേനാംഗങ്ങള്‍ വോട്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജൈവം, അജൈവം, ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ എന്നിവ തരം തിരിച്ചായിരുന്നു ഹരിതകര്‍മ്മ സേനാംഗങ്ങള്‍ പോളിംഗ് കേന്ദ്രങ്ങള്‍ക്ക് പുറത്ത് മാലിന്യ നീക്കം സാധ്യമാക്കിയത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും, പാർലമെൻറ് തിരഞ്ഞെടുപ്പിലും ഹരിതസേനകൾ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചിരുന്നു.

Leave A Reply
error: Content is protected !!