വോട്ട് ചെയ്യാൻ യു.കെയിൽ നിന്നും കട്ടപ്പനയിലെത്തി യുവതി

വോട്ട് ചെയ്യാൻ യു.കെയിൽ നിന്നും കട്ടപ്പനയിലെത്തി യുവതി

ഇടുക്കി: വോട്ട് ചെയ്യാൻ മാത്രം യു.കെയിൽ നിന്നും യുവതി കട്ടപ്പനയിൽ എത്തി. കട്ടപ്പന തൊട്ടിയില്‍ ബാബുവിന്റെയും സൂസമ്മയുടെയും മകളായ പൂജ(26) ഇന്നലെ വൈകിട്ട് 6.15 ഓടെ കട്ടപ്പന ടൗണ്‍ഹാളിലെ പോളിംഗ് സ്റ്റേഷനിലെത്തി വോട്ട് രേഖപ്പെടുത്തി. യു.കെയില്‍ എന്‍ജിനിയറായ യുവതി 15 ദിവസം മുൻപ് ഭര്‍ത്താവ് ജെയിംസിനൊപ്പം എറണാകുളത്തെത്തി ക്വാറന്റീനിലായിരുന്നു.

തുടര്‍ന്ന് ഇന്നലെ പരിശോധനഫലം വന്നശേഷം കട്ടപ്പനയിലെത്തി വോട്ട് രേഖപ്പെടുത്തുകയായിരുന്നു. ഇവർ ഈയാഴ്ച തന്നെ യു.കെയിലേക്ക് മടങ്ങിപ്പോകും.

Leave A Reply
error: Content is protected !!