വയനാട് പിടിച്ചെടുത്തത് അഞ്ചര ലിറ്റര്‍ അനധികൃത മദ്യം

വയനാട് പിടിച്ചെടുത്തത് അഞ്ചര ലിറ്റര്‍ അനധികൃത മദ്യം

വയനാട്: നിയമസഭ തെരഞ്ഞടുപ്പിന്റെ ഭാഗമായി ജില്ലയിലെ 82 കോളനികളില്‍ പ്രത്യേക നിരീക്ഷണ സ്‌ക്വാഡ് പരിശോധന നടത്തി. പരിശോധനയില്‍ അഞ്ചര ലിറ്ററോളം അനധികൃത മദ്യം പിടിച്ചെടുത്തു.

വോട്ടെടുപ്പിന്റെ തലേദിവസമായ ഇന്നലെ 23 സ്‌ക്വാഡുകളാണ് ജില്ലയിലെ കോളനികളില്‍ പ്രത്യേക നിരീക്ഷണം നടത്തിയത് . മാനന്തവാടി ,കല്‍പ്പറ്റ നിയോജക മണ്ഡലങ്ങളില്‍ 9 വീതം സ്‌ക്വാഡുകളും ബത്തേരിയില്‍ 5 സ്‌ക്വാഡുകളുമാണ് പരിശോധനക്കിറങ്ങി. രാവിലെ ആറു മുതല്‍ തുടങ്ങിയ 24 മണിക്കൂര്‍ നീണ്ടു നിന്നു.

ട്രൈബല്‍ ഓഫീസര്‍മാര്‍, അസിസ്റ്റന്റ് എക്സ്പെന്‍ഡിച്ചര്‍ ഓഫീസര്‍മാര്‍, മോണിറ്ററിങ് സെല്‍ നോഡല്‍ ഓഫീസര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം.

ചാര്‍ജ് ഓഫീസര്‍, അസിസ്റ്റന്റ് ഓഫീസര്‍, പോലീസ് ഓഫീസര്‍, വീഡിയോഗ്രാഫര്‍ എന്നിങ്ങനെ 4 പേരാണ് സ്‌ക്വാഡിലുള്ളത.് കൂടാതെ പോലീസ്, എക്സൈസ് വകുപ്പിന്റെ ഇടപെടലും സ്‌ക്വാഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമായി.

Leave A Reply
error: Content is protected !!