മാസ്ക് സുരക്ഷാ കവചം ; മാസ്ക് ഇല്ലാതെ പുറത്തിറങ്ങരുതെന്ന് ഡൽഹി ഹൈക്കോടതി

മാസ്ക് സുരക്ഷാ കവചം ; മാസ്ക് ഇല്ലാതെ പുറത്തിറങ്ങരുതെന്ന് ഡൽഹി ഹൈക്കോടതി

ഡൽഹി : രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മുൻ കരുതൽ നടപടികളുടെ ഭാഗമായി കാറിൽ തനിച്ച് സഞ്ചരിക്കുന്നവർക്കും മാസ്ക് നിർബന്ധമെന്ന് ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി. ഡൽഹിയിൽ പൊതുയിടങ്ങളിലെല്ലാം മാസ്ക് നിർബന്ധമാക്കി. മാസ്ക് സുരക്ഷാ കവചമെന്നും ഡൽഹി ഹൈക്കോടതി വ്യക്തമാക്കി.

വീട്ടിൽ മുതിർന്ന പൗരന്മാർ ഉണ്ടെങ്കിൽ മറ്റുള്ളവർ വീടിനകത്തും മാസ്ക് ധരിക്കണമെന്നും കോടതി നിർദ്ദേശം നൽകി . തനിച്ച് കാറോടിച്ച് പോകുന്നവർക്കും മാസ്ക് നിർബന്ധമാണ്. മാസ്ക് ഇല്ലാതെ ആരും വീടുകളിൽ നിന്ന് പുറത്തേക്ക് ഇറങ്ങരുതെന്നും കോടതി നിർദ്ദേശിച്ചു.

അതെ സമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,736 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന വര്‍ധനവാണിത്. ഇതോടെ ആകെ കൊവിഡ് കേസുകളുടെ എണ്ണം ഒരു കോടി ഇരുപത്തിയെട്ട് ലക്ഷമായി ഉയർന്നു . 24 മണിക്കൂറിനുള്ളില്‍ 630 പേര്‍ക്ക് കോവിഡ് മൂലം ജീവൻ നഷ്ടമായി .

Leave A Reply
error: Content is protected !!