ഛത്തീസ്ഗഡ് ഏറ്റുമുട്ടൽ ; ബന്ദിയാക്കപ്പെട്ട സൈനികൻ വെടിയേറ്റ് ചികിത്സയിലെന്ന് മാവോവാദികൾ

ഛത്തീസ്ഗഡ് ഏറ്റുമുട്ടൽ ; ബന്ദിയാക്കപ്പെട്ട സൈനികൻ വെടിയേറ്റ് ചികിത്സയിലെന്ന് മാവോവാദികൾ

ബിജാപുര്‍: ഛത്തീസ്ഗഢിലെ ബിജാപുരിൽ ബന്ദിയാക്കിയ സൈനികൻ വെടിയേറ്റ് ചികിത്സയിലാണെന്നും ഫോട്ടോയും വീഡിയോയും ഉടന്‍ പുറത്തുവിടുമെന്നും മാവോവാദികള്‍ അറിയിച്ചു. സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച മാവോവാദികള്‍ ഇതിനായി മധ്യസ്ഥരെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

അതെ സമയം ജവാനെ മോചിപ്പിക്കുന്നതിനായി മറ്റ് ഉപാധികളൊന്നും ഇതുവരെ മാവോവാദികള്‍ മുന്നോട്ടുവെച്ചിട്ടില്ല. ഛത്തീസ്ഗഢില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ സംഘത്തിലെ നാലുപേര്‍ കൊല്ലപ്പെട്ടതായും ഇവര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ബിജാപുരിലുണ്ടായ ഏറ്റുമുട്ടലില്‍ 22 സൈനികര്‍ വീരമൃത്യുവരിച്ചിരുന്നു. കോബ്ര ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ രാകേശ്വര്‍ സിങ് മന്‍ഹാസിനേയാണ് മാവോവാദികൾ തട്ടിക്കൊണ്ട് പോയി ബന്ദിയാക്കിയത്. ഏറ്റുമുട്ടലില്‍ 22 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായും സി.പി.ഐ. മാവോവാദികള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നുണ്ട്.

Leave A Reply
error: Content is protected !!