സ്വർണവില കൂടി

സ്വർണവില കൂടി

സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ബുധനാഴ്ച പവന് 200 രൂപകൂടി 34,120 രൂപയിലെത്തി. ഗ്രാമിന് 4,265 രൂപയുമായി. ഇതോടെ ഒരാഴ്ചക്കിടെ പവന്റെ വിലയിൽ 800 രൂപയാണ് വർധിച്ചത്.

അതേസമയം, ആഗോള വിപണിയിൽ വില കുറയുകയും ചെയ്തു . കഴിഞ്ഞ ദിവസം 1,745.15 ഡോളർ നിലവാരത്തിലേയ്ക്കുയർന്ന സ്‌പോട് ഗോൾഡ് വില 1,739.46 ഡോളറിലേയ്ക്ക് താഴ്ന്നിട്ടുണ്ട്.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ് വിലയിലും ഇടിവാണുണ്ടായത്. 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.33ശതമാനം താഴ്ന്ന് 45,767 നിലവാരത്തിലുമെത്തി.

Leave A Reply
error: Content is protected !!