രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷ: വ്യാജ വാർത്തകൾ പ്രചരിക്കുന്നതായി വിദ്യാഭ്യാസ വകുപ്പ്

രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷ: വ്യാജ വാർത്തകൾ പ്രചരിക്കുന്നതായി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം:  രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷകളെ സംബന്ധിച്ച് ചില മാധ്യമങ്ങളിൽ തെറ്റായ വാർത്തകൾ പ്രചരിക്കുന്നുണ്ടെന്നും ഇത് അവഗണിക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഓഫീസ് അറിയിച്ചു. ഏപ്രിൽ എട്ടു മുതലാണ് സംസ്ഥാനത്ത് രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷകൾ  ആരംഭിക്കുന്നത്.

വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി പ്രസിദ്ധീകരിച്ച ടൈംടേബിൾ പ്രകാരമാണ് വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് എത്തേണ്ടത്. മാധ്യമങ്ങളിൽ വരുന്ന തെറ്റായ വാർത്തകൾ മൂലം വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ അവസരം നഷ്ടപ്പെട്ടാൽ വിദ്യാഭ്യാസ വകുപ്പ് അതിന് ഉത്തരവാദി ആകില്ലെന്നും ബോർഡ് ഓഫ് ഹയർ സെക്കൻഡറി എക്സാമിനേഷൻസ് സെക്രട്ടറി അറിയിച്ചു.

Leave A Reply
error: Content is protected !!