തസ്ലീമ നസ്റിനും, ഇംഗ്ലണ്ട് താരം ജോഫ്ര ആർച്ചറും തമ്മിലുള്ള ട്വീറ്റർ വിമർശനം മുറുകുന്നു

തസ്ലീമ നസ്റിനും, ഇംഗ്ലണ്ട് താരം ജോഫ്ര ആർച്ചറും തമ്മിലുള്ള ട്വീറ്റർ വിമർശനം മുറുകുന്നു

ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്റിനും, ഇംഗ്ലണ്ട് പേസ് ബൗളർ ജോഫ്ര ആർച്ചറും തമ്മിലുള്ള ട്വീറ്റർ വിമർശനം മുറുകുന്നു. ഇതിൻ്റെ തുടക്കം ഇംഗ്ലീഷ് താരം മുഈൻ അലിയെ അധിക്ഷേപിച്ച് തസ്ലീമ എഴുതിയ ട്വീറ്റാണ്. ” ക്രിക്കറ്റ് താരമായില്ലങ്കിൽ മുഈൻ അലി സിറിയയിൽ പോയി ഐ.എസ്.ഐ യിൽ ചേർന്നേനെ എന്നതായിരുന്നു. ഇതോടെ ട്വീറ്റിനെതിരെ വലിയ വിമർശനമുയർന്നു. തുടർന്ന് – മുഈൻ അലിയെക്കുറിച്ച് തൻ്റെ ട്വീറ്റ് വെറും തമാശയാണന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഞാൻ മുസ്ലിം സമൂഹത്തെ മതേതരമാക്കാൻ പരിശ്രമിക്കുന്നതിനാലും, മുസ്ലീം മതമൗലികവാദത്തെ എതിർക്കുന്നതിനാലും, തന്നെ അധിക്ഷേപിക്കുകയാണ്.

ഏറ്റവും വലിയ ദുരന്തം എന്നത് ഇടത് സഹയാത്രികരായ വനിതകൾ സ്ത്രീവിരുദ്ധരായ ഇസ്‌ലാമിസ്റ്റുകളെ പിന്തുണയ്ക്കുന്നതാണ്” എന്ന മറ്റൊരു ട്വീറ്റുമായി തസ്ലീമ വീണ്ടും വന്നു.
ഇതിനെ വിമർശിച്ച് ആർച്ചർ ട്വീറ്റിന് തിരിച്ചടിത് ഇങ്ങനെയായിരുന്നു
“ഓ തമാശയായിരുന്നോ? ആരും ചിരിക്കുന്നില്ല. നിങ്ങൾക്ക് പോലും ചിരി വരുന്നില്ല. ഏറ്റവും കുറഞ്ഞത് താങ്കൾ അ ട്വീറ്റ് ചെയ്യുകയെങ്കിലും വേണം”

Leave A Reply
error: Content is protected !!