ലാ ലിഗകപ്പിൽ ബാഴ്സലോണയ്ക്ക് വിജയം

ലാ ലിഗകപ്പിൽ ബാഴ്സലോണയ്ക്ക് വിജയം

ലാ ലിഗ കപ്പിൽ, റയൽ വയ്യഡോളിഡിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിൻ്റെ വിജയവുമായി ബാഴ്സലോണ. ഇതോടെ പോയിൻ്റ് നിലയിൽ അത് ലറ്റിക്കോ മാഡ്രിഡുമായി ഒരു പോയിൻ്റ് വിത്യാസം മാത്രമായിരിക്കുകയാണ് ബാഴ്സലോണയ്ക്ക്. ഇതോടൊപ്പം കിരീട പ്രതീക്ഷയും വർധിച്ചിരിക്കുകയാണ്. കഴിഞ്ഞ തവണ കൈവിട്ട കപ്പ് തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് ബാഴ്സലോണ.

കളിയവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ ഉസ്മാനെ ഡെംബലെ നേടിയ ഗോളിൻ്റെ ബലത്തിലാണ് ബാഴ്സലോണയുടെ വിജയം. മത്സരത്തിലുടനീളം ഇരുടീമുകളും ശക്തമായ, മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. കൊണ്ടും, കൊടുത്തും ഇരുടീമുകളും പോരാട്ട വീര്യം കടുപ്പിച്ചപ്പോൾ ഗോൾ പിറന്നത് മത്സരത്തിൻ്റെ അവസാന നിമിഷങ്ങളിലെന്ന് മാത്രം.

Leave A Reply
error: Content is protected !!