ന​വോ​ദ​യ സാം​സ്‌​കാ​രി​ക വേ​ദി​യു​ടെ ര​ക്ത​ദാ​ന കാ​മ്പ​യിന് തുടക്കമായി

ന​വോ​ദ​യ സാം​സ്‌​കാ​രി​ക വേ​ദി​യു​ടെ ര​ക്ത​ദാ​ന കാ​മ്പ​യിന് തുടക്കമായി

ദ​മ്മാം: കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ൽ ര​ക്ത​ദാ​ന കാ​മ്പ​യിന് തുടക്കമായി. ന​വോ​ദ​യ സാം​സ്‌​കാ​രി​ക വേ​ദി​യു​ടെ 20 ആം ​വാ​ർ​ഷി​ക​ത്തി​‍െൻറ ഭാ​ഗ​മാ​യി ദ​മ്മാം റീ​ജ​ന​ൽ ര​ക്ത ബാ​ങ്കു​മാ​യി സഹകരിച്ചാണ് ര​ക്ത​ദാ​ന കാ​മ്പ​യിൻ നടത്തുന്നത്. മൂന്ന് മാസം ര​ക്ത​ദാ​ന കാ​മ്പ​യിൻ നീണ്ട് നിൽക്കും.

ച​ല​ച്ചി​ത്ര നി​ർ​മാ​താ​വും വ്യ​വ​സാ​യി​യു​മാ​യ ജോ​ളി ലോ​ന​പ്പ​ൻ ഉ​ദ്ഘാ​ട​ന ക​ർ​മം നി​ർ​വ​ഹി​ച്ചു. സ്ത്രീ​ക​ളും പു​രു​ഷ​ന്മാ​രും അ​ട​ക്കം നൂ​റോ​ളം ആ​ളു​ക​ൾ ഇതിൽ പങ്കെടുത്തു. ര​ക്തം ആയിരത്തിൽപരം ആളുകൾ ന​ൽ​കു​ക എന്നതാണ് കാ​മ്പ​യി‍െൻറ ല​ക്ഷ്യം. ന​വോ​ദ​യ​യു​ടെ ഭാ​ര​വാ​ഹി​ക​ളാ​യ ഇ.​എം. ക​ബീ​ർ, നൗ​ഷാ​ദ് അ​കൊ​ല​ത്ത്, ഗ​ഫൂ​ർ, ഹ​നീ​ഫ മൂ​വാ​റ്റു​പു​ഴ, വ​സ​ന്ദ​കു​മാ​ർ, മ​ധു, ച​ന്ദ്ര​ശേ​ഖ​ർ, അ​ഷ​റ​ഫ്, ശ്രീ​ജി​ത്, പ്ര​സ​ന്ന​ൻ, ബി.​ഡി. അ​നി​ൽ, മ​നോ​ജ് പു​ത്തൂ​ര​ൻ, സു​ര​യ്യ ഹ​മീ​ദ്, മു​സ​മ്മി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു

Leave A Reply
error: Content is protected !!