സോളമൻ മാത്യു വിന്റെ ശവസംസ്കാരം ഞായറാഴ്ച 11നു; പൊതു ദര്ശനം വെള്ളിയായ്ഴ്ച.

സോളമൻ മാത്യു വിന്റെ ശവസംസ്കാരം ഞായറാഴ്ച 11നു; പൊതു ദര്ശനം വെള്ളിയായ്ഴ്ച.

സൗത്ത് ഫ്‌ളോറിഡ: കേരള യാത്രക്കിടെ ഹൃദയ സ്തംഭനം മൂലം മരിച്ച സോളമൻ മാതുവിന്റെ ശവസംസ്‌കാരം ഏപ്രിൽ 11-നു ഞായർ 11 മണിക്ക് സൗത്ത് ഫ്‌ളോറിഡ പാമ്പനോ ബീച്ച് സെന്റ് തോമസ് മലങ്കര ഓർത്തഡോസ് പള്ളിയിലെ (109 SE Tenth Ave, Pompano Beach, FL 33060) ശുശ്രുഷക്ക് ശേഷം ഡേവിയിലുള്ള ഫോറെസ്റ്റ ലോൺ (Forest Lawn Memorial Gardens, 2401 Davie Rd, Davie, FL 33317) സെമിത്തേരിയിൽ വച്ച് നടത്തുന്നതാണ്. ഏപ്രിൽ 9-നു വെള്ളിയാഴ്ച 6.00 PM -9:30 PM വരെ സെന്റ് തോമസ് മലങ്കര ഓർത്തഡോസ് പള്ളിയിൽ വച്ചാണ് പൊതു ദര്ശനം.

പന്തളം ചരുവിൽ സോളമൻ വില്ലയിൽ പരേതരായ സി.കെ മത്തായികുട്ടിയുടെയും മേരിക്കുട്ടിയുടെയും മകനാണു സോളമൻ മാത്യു (54 വയസ്സ്). ചന്ദനപ്പള്ളി പത്തിശ്ശേരിൽ കുടുംബാംഗമായ ആനി മാത്യു ആണ്‌ ഭാര്യ. ഹാന, റേച്ചൽ, നിസ്സി എന്നിവർ മക്കളാണ്. ഷെർലി ഫിലിപ്, ഷീലാ രാജൻകുട്ടി എന്നിവർ സഹോദരികൾ. സൗത്ത് ഫ്‌ളോറിഡയിലെ പ്രമുഖ വ്യവസായിയും സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽ വ്യക്ത്തി മുദ്ര പതിപ്പിച്ചിട്ടുള്ള ആളുമായിരുന്നു സോളമൻ. പാമ്പനോ ബീച്ച് സെന്റ് തോമസ് മലങ്കര ഓർത്തഡോസ് പള്ളി വാങ്ങുന്നതിലും പുനർ നിർമാണത്തിലും നിർണായക പങ്കു വഹിച്ചിട്ടുള്ള സഭാ സ്‌നേഹി കൂടിയാണ്‌ പരേതൻ.

ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കു മുൻ പന്തിയിൽ നിന്നിരുന്ന സോളമന്റെ നിര്യാണം സഭക്കും സമൂഹത്തിനും ഒരു തീരാ നഷ്ടമാണ്.

Leave A Reply
error: Content is protected !!