വയോധികയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവത്തിൽ ഹോംനഴ്‌സിനെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടി

വയോധികയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവത്തിൽ ഹോംനഴ്‌സിനെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടി

വയോധികയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവത്തിൽ ഹോംനഴ്‌സിനെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടി.കൊട്ടാരക്കര സ്വദേശിനി സൂര്യകുമാരി (38)യെയാണ് എസ്എച്ച്ഒ ബി.കെ.അരുണും സംഘവും പിടികൂടിയത്.ഇന്നലെ രാവിലെയാണു സംഭവം.

വയോധികയുടെ ഭർത്താവ് വോട്ടു ചെയ്യാൻ പുറത്തുപോയ സമയം നോക്കിയായിരുന്നു മോഷണം.കട്ടപ്പുറം സ്വദേശിനിയായ 80 കാരിയുടെ 2 പവൻ തൂക്കമുള്ള സ്വർണ വളകളാണ് ഇവർ മോഷ്ടിച്ചത്.തിരികെയെത്തിയപ്പോൾ സൂര്യകുമാരിയെ കൈകൾ പുറകിലായി ബന്ധിച്ച നിലയിൽ കസേരയിൽ ഇരിക്കുന്ന നിലയിൽ കണ്ടെത്തി.വിവരം തിരക്കിയപ്പോൾ കാറിലെത്തിയ പ്രാർഥനാ സംഘത്തിലെ രണ്ടുപേർ ഇവിടെ വന്നെന്നും തന്നെ കെട്ടിയിട്ട ശേഷം വളകൾ മോഷ്ടിച്ചെന്നും സൂര്യകുമാരി പറഞ്ഞു. വിവരം പൊലീസിൽ അറിയിചു. പൊലീസെത്തി തന്ത്രപൂർവം ചോദ്യം ചെയ്തതോടെ ഇവർ മോഷണം നടത്തിയതായി സമ്മതിച്ചു.

ഇവർ ജോലിക്കെത്തിയ ആദ്യ ആഴ്ചയിലും ഒരു വള മോഷണം പോയിരുന്നു. ഈ വള ചാലക്കുടിയിലുള്ള സ്വകാര്യ പണമിടപാടു കേന്ദ്രത്തിൽ പണയം വച്ചതായി സൂര്യകുമാരി പൊലീസിനോടു സമ്മതിച്ചു. ഇതിന്റെ രസീതുകളും കണ്ടെത്തി. മോഷണത്തിൽ കൂടുതൽ പേർക്കുള്ള പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Leave A Reply
error: Content is protected !!