ഒമാനില്‍ സ്വദേശികളെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വറന്റീനിൽ നിന്ന് ഒഴിവാക്കി

ഒമാനില്‍ സ്വദേശികളെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വറന്റീനിൽ നിന്ന് ഒഴിവാക്കി

ഒമാനില്‍ സ്വദേശികളെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വറന്റീനിൽ നിന്ന് ഒഴിവാക്കി. തീരുമാനം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. കര, വ്യോമ, സമുദ്ര മാര്‍ഗങ്ങളിലൂടെ രാജ്യത്ത് പ്രവേശിക്കുന്ന സ്വദേശികള്‍ക്ക് ഇത് ബാധകമാണ്.

ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ  ഒഴികെയുള്ള  മറ്റെല്ലാ നിബന്ധനകളും ഇവര്‍ക്കും ബാധകമാണ്. ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീന് പകരം സ്വയം ക്വറന്റീന്‍ പൂര്‍ത്തീകരിക്കണം. ഹോട്ടലിൽ ഏഴു ദിവസം താമസിക്കുവാനുള്ള ബുക്കിങ് രേഖകള്‍, സ്വദേശികൾ വിമാനത്താവളത്തില്‍ ഹാജരാക്കേണ്ടതില്ലെന്നും സുപ്രിം കമ്മറ്റി വ്യക്തമാക്കി.

Leave A Reply
error: Content is protected !!