മൂന്നാംഘട്ട വോട്ടെടുപ്പ്; ബംഗാളിൽ സ്ഥാനാർഥികൾക്ക്​ നേരെ ആക്രമണം

മൂന്നാംഘട്ട വോട്ടെടുപ്പ്; ബംഗാളിൽ സ്ഥാനാർഥികൾക്ക്​ നേരെ ആക്രമണം

പ​ശ്ചി​മ​ബം​ഗാ​ളിൽ മൂ​ന്നാം​ഘ​ട്ട വോ​​ട്ടെ​ടു​പ്പി​നി​ടെ അ​ക്ര​മം.മൂ​ന്നു​ ജി​ല്ല​ക​ളി​ലാ​യി 31 സീ​റ്റു​ക​ളി​ലേ​ക്കാ​യി​രു​ന്നു​ ബം​ഗാ​ളി​ൽ വോ​​ട്ടെ​ടു​പ്പ്. സൗ​ത്ത്​ 24 പ​ർ​ഗ​നാ​സി​ൽ 16 സീ​റ്റ്, ഹൗ​റ​യി​ൽ ഏ​ഴ്, ഹൂ​ഗ്ലി​യി​ൽ എ​ട്ട്​ സീ​റ്റു​ക​ളി​ലേ​ക്ക്​ ന​ട​ന്ന വോ​​ട്ടെ​ടു​പ്പി​ൽ സ്​​ഥാ​നാ​ർ​ഥി​ക​ൾ​ക്ക്​ നേ​രെ വ്യാ​പ​ക ആ​ക്ര​മ​ണം.

തൃ​ണ​മൂ​ൽ സ്​​ഥാ​നാ​ർ​ഥി സു​ജാ​ത മൊ​ണ്ഡാ​ലി​നെ കൈ​യേ​റ്റം ചെ​യ്​​ത കേ​സി​ൽ അ​ഞ്ചു​ പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​തു. മൂ​ന്ന്​ ടി.​എം.​സി പ്ര​വ​ർ​ത്ത​ക​രേ​യും ര​ണ്ടു​ ബി.​ജെ.​പി​ക്കാ​രെ​യു​മാ​ണ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്​്. അ​റ​സം​ബാ​ഗി​ൽ​നി​ന്ന്​ ജ​ന​വി​ധി​തേ​ടു​ന്ന സു​ജാ​ത, മ​ണ്ഡ​ല​ത്തി​ൽ​പെ​ട്ട അ​റാ​ൻ​റി​യി​ലെ ബൂ​ത്തു​ക​ൾ സ​ന്ദ​ർ​ശി​ക്ക​വെ ബി.​ജെ.​പി​ക്കാ​ർ ഓ​ടി​ച്ചി​ട്ട്​ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ ത​ല​ക്ക്​ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

Leave A Reply
error: Content is protected !!