ഖത്തറിൽ കോവിഡ് വാക്‌സിനേഷന്‍ നിരക്കില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്

ഖത്തറിൽ കോവിഡ് വാക്‌സിനേഷന്‍ നിരക്കില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്

ഖത്തറിൽ കോവിഡ് വാക്‌സിനേഷന്‍ പ്രോഗ്രാം ആരംഭിച്ചതിന് ശേഷം ഇതാദ്യമായി വാക്‌സിനേഷന്‍ നിരക്കില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറില്‍ കണക്കുകളാണ് ഇപ്പോള്‍ ആരോഗ്യ മന്ത്രലയം പുറത്ത് വിട്ടിരിക്കുന്നത്.

26,712 ഡോസ് വാക്‌സിനാണ് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ആരോഗ്യ മന്ത്രാലയം നല്‍കിയിരിക്കുന്നത്. ഇതോടെ രാജ്യത്ത് ആകമാനം വാക്‌സിന്‍ എടുത്തവരുടെ എണ്ണം 961555 ആയി ഉയര്‍ന്നു. നിലവില്‍ വാക്‌സിനെടുക്കുന്നവരുടെ മുന്‍ഗണന ക്രമത്തില്‍ പ്രായപരിധി നിശ്ചയിക്കുന്നതില്‍ ഇപ്പോഴത്തെ അവസ്ഥയില്‍ കൂടുതല്‍ സമയം ആവശ്യമായി വന്നിരിക്കുകയാണ്.

Leave A Reply
error: Content is protected !!