സൗദിയിൽ 792 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു

സൗദിയിൽ 792 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു

സൗദി അറേബ്യയിൽ പ്രതിദിന കോവിഡ് കേസുകൾ 800 ലേക്കടുക്കുന്നു. ചൊവ്വാഴ്ച 792 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. 467 പേർ രോഗമുക്തി നേടി.രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,94,169 ആയി. ഇവരിൽ 3,80,772 പേർക്ക് രോഗം ഭേദമായി. വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിലുള്ളവരുടെ എണ്ണം 6,686 ആയി. ഇവരിൽ 846 പേരുടെ നില ഗുരുതരമാണ്.

ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. ചികിത്സയിലുണ്ടായിരുന്നവരിൽ ഏഴ് പേർ കൂടി കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 6,711 ആയി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. റിയാദ് പ്രവിശ്യയിലാണ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നത്.

Leave A Reply
error: Content is protected !!