മൊയീൻ അലിക്കെതിരെ വിദ്വേഷ പരാമർശവുമായി തസ്ലീമ നസ്റിൻ

മൊയീൻ അലിക്കെതിരെ വിദ്വേഷ പരാമർശവുമായി തസ്ലീമ നസ്റിൻ

ചെന്നൈ സൂപ്പർ കിംഗ്സ് താരം മൊയീൻ അലിക്കെതിരെ വിദ്വേഷ പരാമർശവുമായി ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്റിൻ.ക്രിക്കറ്റ് കളിച്ചില്ലെങ്കിൽ മൊയീൻ അലി ഐസിസിൽ ചേർന്നേനെ എന്നായിരുന്നു വിവാദ എഴുത്തുകാരിയുടെ ട്വീറ്റ്.നിലവിൽ ഐപിഎലിനായി തയ്യാറെടുക്കുന്ന ചെന്നൈ സൂപ്പർ കിംഗ്സിനൊപ്പമാണ് മൊയീൻ അലി.

ഇംഗ്ലണ്ട് താരങ്ങളായ സാഖിബ് മഹ്മൂദ്, ജോഫ്ര ആർച്ചർ, സാം ബില്ലിങ്സ്, മുൻ താരം റിയാൻ സൈഡ്ബോട്ടം തസ്ലീമയെ വിമർശിച്ച് രംഗത്തെത്തി.വിവാദ പരാമർശത്തിൽ തസ്ലീമക്കെതിരെ കനത്ത വിമർശനമാണ് ഉയരുന്നത്.ഇത്തവണത്തെ ഐപിഎൽ മത്സരങ്ങൾ ഏപ്രിൽ 9ന് ആരംഭിക്കും. മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ ചെന്നൈയിലാണ് ഉദ്ഘാടന മത്സരം. 6 വേദികളിലായാണ് മത്സരങ്ങൾ നടക്കുക

Leave A Reply
error: Content is protected !!