ബാഴ്‌സയിൽ റെക്കോർഡിട്ട് മെസി

ബാഴ്‌സയിൽ റെക്കോർഡിട്ട് മെസി

സ്പാനിഷ് ലാലിഗയിൽ റയൽ വയ്യഡോയ്ഡിനെതിരായ മത്സരത്തിൽ ബാഴ്‌സലോണ സൂപ്പർ താരം ലയണൽ മെസി റെക്കോർഡിട്ടു.ബാഴ്‌സ കുപ്പായത്തിൽ 767-ാം മത്സരം കളിച്ച അർജന്റീനക്കാരൻ, കാറ്റലൻ ക്ലബ്ബിനായി ഏറ്റവും കൂടുതൽ തവണ ബൂട്ടുകെട്ടിയ താരമെന്ന റെക്കോർഡ് സ്വന്തം പേരിലാക്കി.വയ്യഡോയ്ഡിനെതിരായ മത്സരം ആരംഭിക്കുന്നതിനു മുമ്പ്, സഹതാരങ്ങൾ നൽകിയ പ്രത്യേക സമ്മാനം മെസി ഏറ്റുവാങ്ങി.

766 മത്സരങ്ങൾ കളിച്ച മുൻ സഹതാരം ഷാവി ഹെർണാണ്ടസിനെയാണ് മെസി പിന്നിലാക്കിയത്.17-ാം വയസ്സിൽ മെസി അരങ്ങേറിയ 2003-04 സീസണിൽ അണിഞ്ഞിരുന്ന ജഴ്‌സിയുടെ ഫ്രെയിം ചെയ്ത മാതൃകയായിരുന്നു സമ്മാനം. ജഴ്‌സിയിൽ സഹതാരങ്ങൾ ഒപ്പുവെച്ചിരുന്നു.ടീമംഗങ്ങൾക്കൊപ്പമുള്ള ഫോട്ടോ സെഷനു ശേഷം ഫോട്ടോയെടുക്കാൻ കുടുംബവും മെസിയുടെ കൂടെ ചേർന്നു.

Leave A Reply
error: Content is protected !!