വോട്ട് ചെയ്യാൻ മഞ്ചേശ്വരത്ത് വോട്ടർമാരെ അനുവദിച്ചില്ലെന്ന് പരാതി

വോട്ട് ചെയ്യാൻ മഞ്ചേശ്വരത്ത് വോട്ടർമാരെ അനുവദിച്ചില്ലെന്ന് പരാതി

മഞ്ചേശ്വരത്ത് വോട്ടർമാർ പരാതിയുമായി രംഗത്ത്. വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് ആരോപിച്ചാണ് ഇവർ രംഗത്തെത്തിയിരിക്കുന്നത്. ബൂത്ത് നമ്പർ 130 ലെ വോട്ടർമാരാണ് പരാതിയുമായി എത്തിയത്. മണ്ഡലത്തിലെ ഈ ബൂത്തിൽ വോട്ടെടുപ്പ് തുടങ്ങാൻ വൈകിയതിനാൽ ഏഴ് മണിക്ക് പോളിംഗ് പൂർത്തിയായില്ല.

ബൂത്തിൽ ആറ് മണിക്ക് ശേഷം എത്തിയവരുടെ തിരിച്ചു പോകാൻ ആവശ്യപ്പെട്ടതായാണ് ആരോപണം. ഇവിടെ രാവിലെ 9 മണിക്കാണ് വോട്ടിംഗ് ആരംഭിച്ചത്. ബൂത്തിൽ ആറ് മണിക്ക് ശേഷം എത്തിയവർക്ക് വോട്ട് ചെയ്യാൻ അനുവാദം നൽകിയതുമില്ല. തുടർന്ന് സ്ഥലത്ത് മഞ്ചേശ്വരത്തെ എൻഡിഎ സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ എത്തി. വോട്ട് ചെയ്യാൻ നിരവധി പേർക്ക് സാധിച്ചില്ലെന്നും പൊലീസ് വോട്ടർമാരെ വിരട്ടി ഓടിച്ചെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

Leave A Reply
error: Content is protected !!