ഒമാനിലെ ദോഫാർ ഗവര്‍ണറേറ്റിൽ തീപ്പിടുത്തം

ഒമാനിലെ ദോഫാർ ഗവര്‍ണറേറ്റിൽ തീപ്പിടുത്തം

ഒമാനിലെ ദോഫാർ ഗവര്‍ണറേറ്റിൽ തീപ്പിടുത്തം. സലാലയിലെ ഔക്കത്തിലുള്ള വ്യവസായ മേഖലയിൽ കൂട്ടിയിട്ടിരുന്ന പഴയ സാധനങ്ങളിലാണ് തീപ്പിടിച്ചതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.  ദോഫാർ ഗവര്‍ണറേറ്റിലെ അഗ്നിശമന സേനാ വിഭാഗം തീ നിയന്ത്രണവിധേയമാക്കിയെന്ന് പബ്ലിക്ക് അതോറിറ്റി ഓഫ് സിവിൽ ഡിഫൻസ് ട്വിറ്ററിലൂടെ അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും സിവില്‍ ഡിഫൻസിന്റെ അറിയിപ്പിൽ പറയുന്നു .

Leave A Reply
error: Content is protected !!