കുവൈത്തിലെ തൊഴിലാളികൾക്ക് നിയമോപദേശം ലഭ്യമാക്കാൻ സംവിധാനം

കുവൈത്തിലെ തൊഴിലാളികൾക്ക് നിയമോപദേശം ലഭ്യമാക്കാൻ സംവിധാനം

കുവൈത്തിൽ തൊഴിലെടുക്കുന്ന വിദേശികൾക്ക് നിയമോപദേശം ലഭ്യമാക്കാൻ സംവിധാനം വരുന്നു. കുവൈത്ത് മനുഷ്യാവകാശ സമിതിയും യു‌എസ്-മിഡിൽ ഈസ്റ്റ് പാർട്ണഷിപ് ഇനീഷ്യേറ്റീവും (എം‌ഇ‌പി‌‌ഐ) തമ്മിൽ ഒപ്പുവച്ച കരാർ പ്രകാരം വിദേശതൊഴിലാളികൾക്ക് അവകാശങ്ങളെക്കുറിച്ച് അറിയാൻ ഹോട്‌ലൈനിൽ വിളിക്കാം.

കുവൈത്ത് തൊഴിൽ നിയമം, ഗാർഹികതൊഴിലാളി നിയമം എന്നിവ പ്രകാരം ലഭിക്കേണ്ട അവകാശങ്ങളെക്കുറിച്ച അറിയാൻ ഈ നമ്പറിൽ വിളിക്കാം. ഹിന്ദി, ഉർദു, ഇംഗ്ലിഷ്, അറബിക്, ഫിലിപ്പീനി ഭാഷകളിൽ സേവനം ലഭ്യമാകുമെന്ന് മനുഷ്യാവകാശ സൊസൈറ്റി ചെയർമാൻ ഖാലിദ് അൽ ഹമീദി അറിയിച്ചു.

Leave A Reply
error: Content is protected !!