മാർക്‌സിസ്റ്റ് പാർട്ടിക്ക് ഇനിയൊരു ഭരണം ഉണ്ടാകില്ലെന്ന് എ. കെ ആന്റണി

മാർക്‌സിസ്റ്റ് പാർട്ടിക്ക് ഇനിയൊരു ഭരണം ഉണ്ടാകില്ലെന്ന് എ. കെ ആന്റണി

പിണറായി വിജയന്റെ ഭരണം മെയ് രണ്ടിന് അവസാനിക്കുമെന്ന് കോൺഗ്രസ് നേതാവ് എ. കെ ആന്റണി. മാർക്‌സിസ്റ്റ് പാർട്ടിക്ക് ഇനിയൊരു ഭരണം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്ക് ഇത്തവണ വഴി കാണിക്കുക കേരളം ആയിരിക്കുമെന്നും കേരളത്തിൽ നിന്നാകും മോദിയുടെ തകർച്ചയ്ക്ക് തുടക്കമെന്നും അദ്ദേഹം പറഞ്ഞു.

കേരളം ഭരിക്കുന്നത് എന്തും ചെയ്യാൻ മടിക്കാത്ത സർക്കാരാണ്. കണ്ണിലെണ്ണയൊഴിച്ച് യുഡിഎഫ് പ്രവർത്തകർ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. മതേതരവാദികൾക്ക് ഉത്സവകാലമായിരിക്കും ഈ തെരഞ്ഞെടുപ്പ് ഫലമെന്നും കോൺഗ്രസ് തിരിച്ച് വരാൻ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.

വോട്ടുകൾ എണ്ണുന്ന സ്ഥലങ്ങളിലും വോട്ടിംഗ് യന്ത്രങ്ങൾ കാത്ത് സൂക്ഷിക്കുന്ന സ്ഥലങ്ങളിലും ജാഗ്രത കാണിക്കണമെന്നും യുഡിഎഫ് സർക്കാർ ഉടൻ അധികാരത്തിൽ വരുമെന്നും എ. കെ ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.

Leave A Reply
error: Content is protected !!