മുംബൈ ഇന്ത്യന്‍സിന്റെ വിക്കറ്റ് കീപ്പിങ് കണ്‍സള്‍ട്ടന്റ കിരണ്‍ മോറെയ്ക്ക് കോവിഡ്

മുംബൈ ഇന്ത്യന്‍സിന്റെ വിക്കറ്റ് കീപ്പിങ് കണ്‍സള്‍ട്ടന്റ കിരണ്‍ മോറെയ്ക്ക് കോവിഡ്

മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറും ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ വിക്കറ്റ് കീപ്പിങ് കണ്‍സള്‍ട്ടന്റുമായ കിരണ്‍ മോറെയ്ക്ക് കോവിഡ്. മോറെയ്ക്ക് രോഗ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ഐസൊലേഷനിലാണെന്നും ടീം അറിയിച്ചു.

ചൊവ്വാഴ്ച ട്വിറ്ററിലൂടെ മുംബൈ ഇന്ത്യന്‍സ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.മോറെയും മുംബൈ ഇന്ത്യന്‍സ് സ്‌ക്വാഡും ബി.സി.സി.ഐ നിര്‍ദേശിച്ച എല്ലാ പ്രോട്ടോകോളുകളും പാലിച്ചിട്ടുണ്ടെന്ന് ടീം അധികൃതര്‍ വ്യക്തമാക്കി.

Leave A Reply
error: Content is protected !!