ബംഗാളിൽ ബിജെപി പ്രവർത്തകന്റെ മാതാവിനെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ച് കൊലപ്പെടുത്തി

ബംഗാളിൽ ബിജെപി പ്രവർത്തകന്റെ മാതാവിനെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ച് കൊലപ്പെടുത്തി

ബംഗാളിൽ ബിജെപി പ്രവർത്തകന്റെ മാതാവിനെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ച് കൊലപ്പെടുത്തി.മാധവി ആദക് (43) ആണ് കൊല്ലപ്പെട്ടത് .ഹൂഗ്ലി ജില്ലയിലെ ഗോഗാട്ട് നിയോജകമണ്ഡലത്തിൽ ബിജെപി പ്രവർത്തകൻ പീരുവിന്റെ മാതാവ് മർദ്ദനമേറ്റ് മരിച്ചത് .

ഗോഗാട്ടിലെ ബദൻഗഞ്ചിലെ ഖുഷിഗഞ്ച് പ്രദേശത്തുള്ള തൃണമൂൽ പ്രവർത്തകരാണ് തിങ്കളാഴ്ച രാത്രിയോടെ ബിജെപി പ്രവർത്തകനായ പീരുവിനെ ആക്രമിക്കാൻ ശ്രമിച്ചത് . മകനെ മർദ്ദിക്കുന്നത് കണ്ട് തടയാനെത്തിയതായിരുന്നു മാധവി . എന്നാൽ തൃണമൂൽ പ്രവർത്തകർ അക്രമത്തിൽ നിന്ന് പിന്മാറാതെ മാധവിയേയും ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു.

Leave A Reply
error: Content is protected !!