ആനയുടെ ചവിട്ടേറ്റ് പാപ്പാന് ദാരുണാന്ത്യം

ആനയുടെ ചവിട്ടേറ്റ് പാപ്പാന് ദാരുണാന്ത്യം

ശ്രീകൃഷ്ണപുരം : ആനയുടെ ചവിട്ടേറ്റ് രണ്ടാംപാപ്പാന് ദാരുണാന്ത്യം . കാവശ്ശേരി പാടൂർ പീച്ചങ്കോട് കുംഭാരത്തറയിൽ കുമാരന്റെ മകൻ രാജേഷാണ് (26) മരിച്ചത്. ശ്രീകൃഷ്ണനിലയം രാമകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ശ്രീകൃഷ്ണപുരം വിജയ് എന്ന ആനയുടെ ചവിട്ടേറ്റാണ് പാപ്പാൻ മരിച്ചത്. ചാത്തൻകുന്ന് റോഡിലുള്ള ആനയുടമയുടെ വീട്ടുവളപ്പിൽ തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.

കെട്ടിയിട്ടിരുന്ന ആനയ്ക്ക് തീറ്റനൽകാൻ പോയതായിരുന്നു രാജേഷ്. രാജേഷ് തിരിച്ചുവരാൻ വൈകിയപ്പോൾ കിള്ളിമംഗലം സ്വദേശിയായ ഒന്നാംപാപ്പാൻ രാധാകൃഷ്ണൻ അന്വേഷിച്ചു ചെന്നപ്പോഴാണ് ആനയുടെ ചവിട്ടേറ്റുകിടക്കുന്ന രാജേഷിനെ കണ്ടത്.

അഞ്ചുവർഷമായി പല ആനകളുടെ പാപ്പാനായി ജോലിചെയ്തിരുന്ന രാജേഷ് .ഒരുമാസം മുമ്പാണ് ശ്രീകൃഷ്ണപുരം വിജയിെന്റ രണ്ടാം പാപ്പാനായി എത്തിയത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ശ്രീകൃഷ്ണപുരം സി.ഐ. കെ.എം. ബിനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി.

Leave A Reply
error: Content is protected !!