വൂൾവസിനെ തകർത്ത് വെസ്റ്റ് ഹാം

വൂൾവസിനെ തകർത്ത് വെസ്റ്റ് ഹാം

പ്രീമിയർ ലീഗിൽ സ്റ്റാർ പ്ലയെർ ഡെക്ലൻ റൈസ് ഇല്ലാതെ ഇറങ്ങിയ വെസ്റ്റ് ഹാം വൂൾവസിനെ പരാജയപ്പെടുത്തി. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് വെസ്റ്റ് ഹാമിന്റെ വിജയം. ജയത്തോടെ ചെൽസിയെ പിന്തള്ളി വെസ്റ്റ് ഹാം നാലാം സ്ഥാനത്തേക്ക് ഉയർന്നു.കളിയുടെ തുടക്കത്തിൽ വൂൾവസിന്റെ നാല് എതിരാളികളെ ട്രിബിൾ ചെയ്ത് ലിംഗാർഡ് നേടിയ ആദ്യ ഗോൾ സീസണിലെ മികച്ച ഗോളുകളിൽ ഒന്നാണ്.

ഒരു ഗോൾ നേടുകയും മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത ജെസെ ലിംഗാർഡാണ്(6) കളിയിലെ മികച്ച താരം.പാബ്ലോ ഫോർണൽസും (14), ജർറോഡ് ബെവനുമാണ് (38) വെസ്റ്റ് ഹാമിനായി ഗോൾ നേടിയത്.

Leave A Reply
error: Content is protected !!