കൊവിഡ് വാക്‌സിനേഷന്‍ എടുക്കാത്തവര്‍ക്കും റമദാനില്‍ ഉംറ ചെയ്യാം

കൊവിഡ് വാക്‌സിനേഷന്‍ എടുക്കാത്തവര്‍ക്കും റമദാനില്‍ ഉംറ ചെയ്യാം

കൊവിഡ് വാക്‌സിനേഷന്‍ എടുക്കാത്തവര്‍ക്കും റമദാനില്‍ ഉംറ ചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചു. ആഭ്യന്തര തീര്‍ഥാടകര്‍ക്കാണ് ഈ ആനുകൂല്യമെന്നും സൗദി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ ഹജ്ജ്-ഉംറ തീര്‍ത്ഥാടകര്‍ക്ക് സേവനങ്ങള്‍ ചെയ്യുന്ന ജീവനക്കാര്‍ റമദാന്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ വാക്സിന്‍ സ്വീകരിച്ചിരിക്കണം. കുത്തിവെപ്പെടുക്കാത്ത ജീവനക്കാര്‍ ഓരോ ആഴ്ചയിലും കാലാവധിയുള്ള പി.സി.ആര്‍ നെഗറ്റീഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.

തീര്‍ത്ഥാടകര്‍ക്ക് വാക്സിന്‍ നിര്‍ബന്ധമില്ലെങ്കിലും, മാസ്‌ക് ധരിക്കുക, സാമൂഹ്യ അകലം പാലിക്കുക, ഉംറക്കും നമസ്‌കാരത്തിനുമുള്ള പെര്‍മിറ്റുകള്‍ കരസ്ഥമാക്കുക, തവക്കല്‍നാ ആപ്പ് പ്രവര്‍ത്തനസജ്ജമാക്കുക തുടങ്ങിയ മുഴുവന്‍ ചട്ടങ്ങളും നിര്‍ബന്ധമായും പാലിച്ചിരിക്കണം. ചട്ടങ്ങളില്‍ വീഴ്ചവരുത്തുന്നവരെ കണ്ടെത്തുന്നതിനായി റമദാനില്‍ പരിശോധന ശക്തമാക്കുമെന്ന് മുനിസിപ്പല്‍ ഗ്രാമകാര്യ മന്ത്രാലയം അറിയിച്ചു.

Leave A Reply
error: Content is protected !!