തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വാളുമായെത്തി ഭീഷണി ; യുവാവ് അറസ്റ്റിൽ

തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വാളുമായെത്തി ഭീഷണി ; യുവാവ് അറസ്റ്റിൽ

അഞ്ചൽ :യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ വടിവാളുമായെത്തി കോൺഗ്രസ് നേതാക്കളെ ഭീഷണിപ്പെടുത്തിയ യുവാവിനെ നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിനെ ഏൽപ്പിച്ചു.അഞ്ചൽ തഴമേൽ വിളയിൽവീട്ടിൽ ഷാലു(36)വിനെയാണ് അഞ്ചൽ പോലീസിനെ ഏൽപ്പിച്ചത്. കാറും വടിവാളും പോലീസ് കസ്റ്റഡിയിലെടുത്തു.ഞായറാഴ്ച രാത്രി 10.30-ന്‌ ആയിരുന്നുസംഭവം.

കരുകോൺ ജങ്ഷനിലുണ്ടായ കടുത്ത സംഘർഷത്തിൽ സി.പി.എം. പ്രവർത്തകനായ അസീമിനെ മർദിച്ചെന്നാരോപിച്ച് ഷാലു വടിവാളുമായി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ കയറി നേതാക്കളെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. അഞ്ചൽ പോലീസ് യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിലെത്തി മഹസർ തയ്യാറാക്കുകയും കോൺഗ്രസ് നേതാക്കളുടെ മൊഴി എടുക്കുകയും ചെയ്തു.

പലിശ മുടങ്ങിയതിന്റെ പേരിൽ ഏരൂരിൽ ഒരു കുടുംബത്തെ വീട്ടിൽനിന്ന്‌ ബ്ലേഡ് മാഫിയ ഇറക്കിവിട്ട കേസിലെ പ്രതിയാണ് ഷാലു.

Leave A Reply
error: Content is protected !!