തിരുവനന്തപുരം കാട്ടായിക്കോണത്ത് വീണ്ടും സംഘർഷം

തിരുവനന്തപുരം കാട്ടായിക്കോണത്ത് വീണ്ടും സംഘർഷം

സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കുന്ന പല മണ്ഡലങ്ങളിലും ഇന്ന് ചെറിയ തോതിലുള്ള സംഘർഷം ഉണ്ടയായി. ഇപ്പോൾ തിരുവനന്തപുരം കാട്ടായിക്കോണത്ത് വീണ്ടും സംഘർഷം ഉണ്ടായി. സിപിഐഎം, ബിജെപി പ്രവർത്തകർ തമ്മിൽ ഇവിടെ നേരത്തെ സംഘർഷം ഉണ്ടായി. ശേഷം ഇപ്പോൾ പോലീസും സിപിഐഎം പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

പ്രദേശത്ത് നേരത്തെ ഉണ്ടായ സംഘർഷത്തിന് ശേഷം കൂടുതൽ പോലീസുകാർ സ്ഥലത്ത് എത്തിയിരുന്നു. തുടർന്ന് അവർ പ്രദേശത്തെ വാർഡ് മെമ്പറിന്റെ അടക്കം വീട്ടിലെത്തി പൊലീസ് ബന്ധുക്കളെ കസ്റ്റഡിയിൽ എടുത്തതോടെ സിപിഐഎം പ്രതിഷേധവുമായി എത്തുകയായിരിക്കുന്നു.

പ്രതിഷേധത്തിനിടെ പോലീസും സിപിഐഎം പ്രവർത്തകും തമ്മിൽ ഉന്തും തള്ളുമുണ്ടാകുകയായിരുന്നു. ഇപ്പോളും പ്രദേശത്ത് സംഘർഷാവസ്ഥയാണ്. പോലീസ് സിപിഐഎം പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Leave A Reply
error: Content is protected !!