വെഞ്ഞാറമൂട് : വാമനപുരം എക്സൈസ് അധികൃതർ നടത്തിയ തെരച്ചിലിൽ 11 ലിറ്റർ മദ്യം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു.
പാങ്ങോട് വെള്ളയംദേശം സ്വദേശി അനീഷ്, പുല്ലമ്പാറ സ്വദേശി സുനിൽ കുമാർ എന്നിവരാണ് ക്രമക്കേടിന് അറസ്റ്റിലായത്. അളവിൽ കവിഞ്ഞ് മദ്യം വാങ്ങി സൂക്ഷിച്ചതിനാണ് അറസ്റ്റ്.