ഹൃദയം കീഴടക്കി ടാറ്റ, അമ്പരന്ന് എതിരാളികള്‍

ഹൃദയം കീഴടക്കി ടാറ്റ, അമ്പരന്ന് എതിരാളികള്‍

ഇലക്ട്രിക് വാഹന ശ്രേണിയിൽ വിപ്ലവം സൃഷ്‍ടിച്ചുകൊണ്ട് 2020 ജനുവരിയിലാണ് ടാറ്റ നെക്സോണ്‍ ഇവി ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്.ഇപ്പോഴിതാ രാജ്യത്ത് ഏറ്റവും മികച്ച വിൽപ്പന നേടുന്ന വൈദ്യുത വാഹനമെന്ന പേര് സ്വന്തമാക്കിയിരിക്കുകയാണ് നെക്സോണ്‍ ഇ വി എന്നാണ് റിപ്പോര്‍ട്ടുകള്‍. 14 മാസത്തിനകം വാഹനത്തിന്‍റെ 4000 യൂണിറ്റുകള്‍ വിറ്റതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

2020 ഡിസംബറില്‍ വിൽപന 2,000 യൂണിറ്റും 2021 ജനുവരിയില്‍ 3000 യൂണിറ്റുകളും കടന്നു.മാർച്ച് അവസാനവാരത്തിലാണ് 4,000 യൂണിറ്റുകള്‍ പിന്നിട്ടത്.ഈ കാർ വിപണിയിലാണ് ടാറ്റയും നെക്സോണും ചുരുങ്ങിയ കാലത്തിനകം ഈ നേട്ടം കൈവരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.മാർച്ചിൽ 705 ഇ വി വിറ്റാണു ടാറ്റ മോട്ടോഴ്സ് ചരിത്രം സൃഷ്ടിച്ചത്. 2021 ജനുവരി – മാർച്ച് ത്രൈമാസക്കാലത്തെ വൈദ്യുത വാഹന വിൽപനയാവട്ടെ 1,711 യൂണിറ്റുമായിരുന്നു.

വൈദ്യുത വാഹന വിഭാഗത്തിൽ ടാറ്റ മോട്ടോഴ്സിന്റെ വിപണി വിഹിതമാവട്ടെ 64% ആയി ഉയരുകയും ചെയ്തു.കട്ടിംഗ് എഡ്‍ജ് സിപ്‌ട്രോൺ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന നെക്സോണ്‍ ഇ വി മികച്ച പ്രകടനം വാഗ്‍ദാനം ചെയ്യുന്നു. ഒറ്റ ചാർജിങ്ങിൽ 312 കിലോമീറ്റർ ദൂരം താണ്ടാനുള്ള ഈ വാഹനത്തിന്റെ ശേഷി ഓട്ടോമോട്ടീവ് റീസേർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ സെർട്ടിഫൈ ചെയ്തിട്ടുണ്ട്.നെക്‌സൺ ഇവിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന കരുത്തുറ്റതും ഉയർന്ന ക്ഷമതയുള്ളതുമായ 129 പിഎസ് പെർമനന്റ് മാഗ്നറ്റ് എസി മോട്ടോറിൽ ഉയർന്ന ശേഷിയുള്ള 30.2 കിലോവാട്ട്സ് ലിഥിയം അയൺ ബാറ്ററി സജ്ജീകരിച്ചിരിക്കുന്നത്.

Leave A Reply
error: Content is protected !!