കേന്ദ്ര പോലീസ് സേനാ ഉദ്യോഗസ്ഥൻ ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു

കേന്ദ്ര പോലീസ് സേനാ ഉദ്യോഗസ്ഥൻ ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു

കിളിമാനൂർ : കേന്ദ്ര പോലീസ് സേനാ ഉദ്യോഗസ്ഥൻ ജാർഖണ്ഡിലെ ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. കിളിമാനൂർ പള്ളിക്കൽ പകൽക്കുറി ആറയിൽ മാവുവിള വീട്ടിൽ ശ്രീധരൻ പിള്ളയുടെയും രാധാമണിയമ്മയുടെയും മകൻ രതീഷ് കുമാർ(44) ആണ് കുഴഞ്ഞുവീണ് മരിച്ചത്. ശേഷം തിങ്കളാഴ്ച രാവിലെ വീട്ടിലെത്തിച്ച മൃതദേഹം 10 മണിയോടെ സംസ്കരിച്ചു.

ഞായറാഴ്ച രാവിലെയാണ് സംഭവം . ജോലിസ്ഥലത്ത് കുഴഞ്ഞുവീണ രതീഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നുമാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം.

ഹവിൽദാർ റാങ്കിൽ ജോലി ചെയ്യുന്ന രതീഷ് 26 വർഷം മുൻപാണ് കേന്ദ്ര പോലീസ് സേനയിൽ ചേർന്നത്. കഴിഞ്ഞമാസം 15 ദിവസത്തെ അവധിക്ക്‌ നാട്ടിൽ വന്ന രതീഷ് കുമാർ 24-നാണ് ജോലി സ്ഥലത്തേക്ക് മടങ്ങിയത്

Leave A Reply
error: Content is protected !!