നഗരസഭാ കൗൺസിലറെ മർദ്ദിച്ചെന്ന് പരാതി

നഗരസഭാ കൗൺസിലറെ മർദ്ദിച്ചെന്ന് പരാതി

നെടുമങ്ങാട് : നഗരസഭാ കൗൺസിൽ തീരുമാന മനുസരിച്ച് തെരുവുവിളക്കുകൾ അറ്റകുറ്റപ്പണി നടത്താൻ ജീവനക്കാരുമായി പോയ നഗരസഭാ കൗൺസിലറെ മുൻകൗൺസിലറും സംഘവും മർദിച്ചതായി പരാതി. കൗൺസിലർ സന്ധ്യാ സുമേഷാണ് ഇതുസംബന്ധിച്ച് നെടുമങ്ങാട് പോലീസിൽ പരാതി നൽകിയത്‌. പോലീസ് സന്ധ്യയുടെ മൊഴി രേഖപ്പെടുത്തി.

മർദ്ദനവുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ മുക്കോലയ്ക്കലിൽ ധർണ നടത്തി.ധർണ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എസ്.അരുൺ കുമാർ ഉദ്ഘാടനം ചെയ്തു.എൻ.ഫാത്തിമ, കരുപ്പൂർ സുരേഷ്, നെട്ടിച്ചിറ ജയൻ, വട്ടപ്പാറ ചന്ദ്രൻ, എന്നിവർ പ്രസംഗിച്ചു.

Leave A Reply
error: Content is protected !!