സ്കോഡയുടെ പരിഷ്കരിച്ച കോഡിയാക്ക് എസ്യുവി വിപണിയിലേക്ക്.വിപണിയില്‍ അവതരിപ്പിച്ചശേഷം ഇതാദ്യമായാണ് കോഡിയാക്കിന് ഇത്രയും പ്രധാനപ്പെട്ട പരിഷ്കാരങ്ങള്‍ ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനത്തെ ഈ മാസം 13 ന് ആഗോളതലത്തില്‍ അനാവരണം ചെയ്യും.
അവതരണത്തിനു മുന്നോടിയായി വാഹനത്തിന്റെ രൂപകല്‍പ്പന സംബന്ധിച്ച രേഖാചിത്രങ്ങള്‍ കമ്പനി പുറത്തുവിട്ടതായി കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു.രേഖാചിത്രങ്ങളിള് അനുസരിച്ച് പരിഷ്കരിച്ച ബോണറ്റ് ഡിസൈന്‍, കൂടുതല്‍ നിവര്‍ന്ന ഗ്രില്‍, നടുവില്‍ വീതിയേറിയ എയര്‍ ഇന്‍ടേക്ക് സഹിതം റീസ്റ്റൈല്‍ ചെയ്ത മുന്നിലെ ബംപര്‍ തുടങ്ങിയവ വ്യക്തമാണ്. ഇന്ത്യയില്‍ ബിഎസ് 6 പാലിക്കുന്ന 2.0 ലിറ്റര്‍, 4 സിലിണ്ടര്‍ ടിഎസ്ഐ ടര്‍ബോ പെട്രോള്‍ എന്‍ജിനായിരിക്കും പുത്തന്‍ സ്കോഡ കോഡിയാക്കിന്റെ ഹൃദയം.ഏഴ് സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സായിരിക്കും ട്രാന്സ്മിഷന്. ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.