വീട്ടമ്മയുടെ മാല കവർന്ന പ്രതി അറസ്റ്റിൽ

വീട്ടമ്മയുടെ മാല കവർന്ന പ്രതി അറസ്റ്റിൽ

വെള്ളറട : അയൽവാസിയായ വീട്ടമ്മയുടെ രണ്ട് പവന്റെ മാല കവർന്ന കേസിൽ 40 കാരൻ പിടിയിൽ . കുന്നത്തുകാൽ പ്ലാവിള പുത്തൻ വീട്ടിൽ ഷാജി (40)യെയാണ് മോഷണക്കേസിൽ പോലീസ് അറസ്റ്റു ചെയ്തത്.

കഴിഞ്ഞ മൂന്നിന് പുലർച്ചെയായിരുന്നു സംഭവം. വീടിനു പുറത്തുള്ള കുളിമുറിയിൽനിന്ന് വീടിനകത്തേക്ക് കയറുന്നതിനിടെ വീട്ടമ്മയുടെ കഴുത്തിൽ കിടന്നിരുന്ന മാല ഇയാൾ പൊട്ടിച്ചെടുക്കുകയായിരുന്നുവെന്ന് വെള്ളറട പോലീസ് വെളിപ്പെടുത്തി .

Leave A Reply
error: Content is protected !!