വീട് തകർത്ത് പിടിയിലായ പ്രതി പോലീസിനെ വെട്ടിച്ച് കടന്നു

വീട് തകർത്ത് പിടിയിലായ പ്രതി പോലീസിനെ വെട്ടിച്ച് കടന്നു

കണ്ണൂർ: വാടക വീട്ടിൽ താമസിച്ചയാൾ വീട് തകർത്തതിന് ശേഷം രക്ഷപ്പെട്ടു.സംഭവത്തിൽ മുള്ളൂൽ സ്വദേശി ബാബുവിനെ പോലീസ് തിരയുകയാണ്.രണ്ടാഴ്‌ച്ച മുൻപാണ്‌ ഇയാള്‍ ഒ.എന്‍.മാധവന്‍ എന്നയാളുടെ വാടകവീട്ടില്‍ താമസം തുടങ്ങിയത്‌. കഴിഞ്ഞ രാത്രിയിൽ പ്രകോപനമില്ലാതെ വീടിന്റെ ജനല്‍ചില്ലുകളും മറ്റും അടിച്ചുതകര്‍ക്കാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ പോലീസിലറിയിക്കുകയായിരുന്നു.

അടുക്കളയിലെ ഗ്യാസ്‌ സിലിണ്ടര്‍ ഇയാൾ തുറന്നുവെച്ചതോടെ പോലീസ്‌ അഗ്നിശമനസേനയെ വിളിച്ചു. ഇവര്‍ എത്തുബോഴേക്കും കുളിമുറിയില്‍ അബോധാവസ്‌ഥയില്‍ കിടക്കുകയായിരുന്നു ബാബു. പിന്നീട് മെഡിക്കൽ കോളേജിൽ എത്തിച്ച ഇയാൾ പോലീസിൻ്റെ പിടിയിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി പോലീസ് ഊർജിതമായി തിരച്ചിൽ നടത്തുകയാണ്.

Leave A Reply
error: Content is protected !!