45 ന് മേൽ പ്രായമുള്ള കേ​ന്ദ്ര​സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് വാ​ക്സി​ൻ നി​ർ​ബ​ന്ധമാക്കി

45 ന് മേൽ പ്രായമുള്ള കേ​ന്ദ്ര​സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് വാ​ക്സി​ൻ നി​ർ​ബ​ന്ധമാക്കി

ന്യൂ​ഡ​ൽ​ഹി: രാജ്യത്തെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രി​ൽ 45 വ​യ​സ് മു​ത​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ​കു​ത്തി​വ​യ്പ് നി​ർ​ബ​ന്ധ​മാ​ക്കി. പ്രതിദിന കോ​വി​ഡ് രോഗബാധിതർ വർധിക്കുന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. കോവിഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​ർ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യും പാ​ലി​ക്ക​ണ​മെ​ന്നും കേ​ന്ദ്രം പു​റ​ത്തി​റ​ക്കി​യ സ​ർ​ക്കു​ല​റി​ൽ നിർദേശിക്കുന്നു .

ഇ​ന്ത്യ​യി​ൽ തി​ങ്ക​ളാ​ഴ്ച മാ​ത്രം ഒ​രു ല​ക്ഷ​ത്തോ​ളം കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ചൊ​വ്വാ​ഴ്ച 96,982 കേ​സു​ക​ളും 442 മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു. കോവിഡിന്റെ രണ്ടാം തരംഗം രാ​ജ്യ​ത്ത് ശ​ക്ത​മാ​ണ്. ഇതിന് കാ​ര​ണം മാ​സ്ക് ധ​രി​ക്കു​ക, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക തു​ട​ങ്ങി​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ലു​ള്ള ജ​ന​ങ്ങ​ളു​ടെ വി​മു​ഖ​ത​യാ​ണെ​ന്ന് വി​ദ​ഗ്ദ്ധ​ർ സ്ഥിരീകരിക്കുന്നു . മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് .

Leave A Reply
error: Content is protected !!