തിരുവനന്തപുരം: കാട്ടായിക്കോണത്ത് സിപിഎം – ബിജെപി സംഘര്‍ഷം. സംഘർഷത്തിനിടെ ബിജെപി പ്രവര്‍ത്തകന്റെ കാര്‍ തല്ലിത്തകര്‍ത്തു.
ഇന്ന് രാവിലെ സിപിഎമ്മുമായുള്ള സംഘര്‍ഷത്തില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിരുന്നു. 11 മണിയോടെയാണ് കാട്ടായിക്കോണം സ്കൂളിനു സമീപം സംഘര്‍ഷമുണ്ടായത്.
ബിജെപി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന് സ്ഥലത്തെത്തി. ബൂത്ത് ഓഫിസിലിരുന്ന പ്രവര്‍ത്തകര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ ഇവിടെയുണ്ടായിരുന്നു.