ആസൂത്രിതമായ കയ്യേറ്റശ്രമമാണ് ആറാട്ടുപുഴയിൽ തനിക്കെതിരെ നടന്നതെന്ന് വീണ ജോർജ്

ആസൂത്രിതമായ കയ്യേറ്റശ്രമമാണ് ആറാട്ടുപുഴയിൽ തനിക്കെതിരെ നടന്നതെന്ന് വീണ ജോർജ്

ആസൂത്രിതമായ കയ്യേറ്റശ്രമമാണ് ആറാട്ടുപുഴയിൽ തനിക്കെതിരെ നടന്നതെന്ന് വീണ ജോർജ്. എന്തിനാണ് താൻ ബൂത്ത് സന്ദർശിക്കുന്നതിനെ ഭയക്കുന്നതെന്ന് അറിയില്ലെന്നും അവർ പറഞ്ഞു. വീണ ജോർജിനെതിരെ ഇന്ന് ഉച്ച കഴിഞ്ഞാണ് ആറാട്ടുപുഴയിൽ കയ്യേറ്റ ശ്രമം നടന്നത്.

സ്ഥാനാർത്ഥിക്ക് ഇലക്ഷൻ കമ്മിഷൻ നൽകുന്ന അവകാശം ഹനിക്കുന്നതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വീണ ജോർജ് പറഞ്ഞു.യുഡിഎഫ്, എൻഡിഎ പ്രവർത്തകർ വീണ ജോർജ് സഞ്ചരിച്ച വാഹനം തടഞ്ഞാണ് പ്രശ്‌നങ്ങൾക്ക് ഇടയാക്കിയത്. സ്ഥാനാർഥിക്കെതിരെ അസഭ്യം പറയുകയും വാഹനം തടഞ്ഞശേഷമാണ് കയ്യേറ്റ ശ്രമം നടത്തുകയും ചെയ്തു .

Leave A Reply
error: Content is protected !!