കുടിവെള്ളം മുടങ്ങി, നാട്ടുകാരുടെ ജീവിതം ദുരിതത്തിൽ

കുടിവെള്ളം മുടങ്ങി, നാട്ടുകാരുടെ ജീവിതം ദുരിതത്തിൽ

കാസർഗോഡ്: കാഞ്ഞങ്ങാട്, കുടിവെള്ള പദ്ധതിയുടെ കണക്ഷൻ കെ.എസ്.ഇ.ബി വിഛേദിച്ചതിനാൽ വെള്ളം മുടങ്ങിയതായി പരാതി .40,000 രൂപയാണ് വൈദ്യുതി ബില്‍. ഇത് അടയ്ക്കാതെ വന്നതോടെ പദ്ധതിയുടെ ഫ്യൂസ് വൈദ്യുതി വകുപ്പ് ഊരുകയായിരുന്നു. 15 വര്‍ഷം മുന്‍പ് തുടങ്ങിയതാണ് വാഴുന്നോറടി കുടിവെള്ള പദ്ധതി. കമ്മിഷന്‍ ചെയ്ത് രണ്ടു വര്‍ഷം കഴിഞ്ഞിട്ടും, പദ്ധതി പൂര്‍ണമായി നടപ്പിലാക്കാന്‍ നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല. പൊതുടാപ്പുകളില്‍ കൂടി മാത്രമാണ് ഇപ്പോള്‍ കുടിവെള്ള വിതരണം.

വീടുകളിലേക്ക് കണക്ഷന്‍ നല്‍കാനുള്ള ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. നഗരസഭയിലെ 6 വാര്‍ഡുകളിലെ ശുദ്ധജല പ്രശ്‌നം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തത്. വൈദ്യുതി മുടക്കിയതോടെ നാട്ടുകാരുടെ ജീവിതം ദുരിതമായിരിക്കുകയാണ്.

Leave A Reply
error: Content is protected !!