വയനാട്ടിൽ വോട്ട് മാറി രേഖപ്പെടുത്തിയതായി പരാതി

വയനാട്ടിൽ വോട്ട് മാറി രേഖപ്പെടുത്തിയതായി പരാതി

വയനാട്: കൽപ്പറ്റ കമ്പളക്കാട് വോട്ടെടുപ്പ് നിർത്തിവച്ചു. കൈപ്പത്തി ചിഹ്നത്തിന്​ രേഖപ്പെടുത്തിയ വോട്ട്​ താമരക്കും സ്വതന്ത്ര സ്​ഥാനാര്‍ഥിയുടെ ആന ചിഹ്നത്തിനുമാണ്​ പോയതെന്ന്​ ആരോപിച്ച് നാട്ടുകാർ ബഹളം വച്ചതിനെ തുടർന്നാണ് നടപടി. കണിയാമ്പറ്റ പഞ്ചായത്തിലെ അൻപത്തി നാലാം നമ്പർ ബൂത്തായ അന്‍സാരിയ കോംപ്ലക്സിലാണ്​ സംഭവം.

കൈപ്പത്തിക്ക്​ രേഖപ്പെടുത്തിയ വോട്ടില്‍ ര​ണ്ടെണ്ണം താമരക്കും, ഒന്ന്​ ആന ചിഹ്നത്തിനുമാണ്​ പോയതെന്ന്​ വി.വി.പാറ്റില്‍ കാണിച്ചതായി മൂന്ന്​ വോട്ടര്‍മാര്‍ പരാതിപ്പെടുകയായിരുന്നു​. സംഭവത്തിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയാണ്.

Leave A Reply
error: Content is protected !!