പിണറായി സര്‍ക്കാര്‍ തന്നെ വീണ്ടും അധികാരത്തില്‍ വരുമെന്ന് കമല്‍

പിണറായി സര്‍ക്കാര്‍ തന്നെ വീണ്ടും അധികാരത്തില്‍ വരുമെന്ന് കമല്‍

തൃശ്ശൂര്‍ :  പിണറായി സര്‍ക്കാര്‍ തന്നെ സംസ്ഥാനത്ത് വീണ്ടും അധികാരത്തില്‍ വരുമെന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍.

കൊടുങ്ങല്ലൂരില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകമലേശ്വരം ലിറ്റില്‍ ഫ്ലവര്‍ സ്കൂളില്‍ ഉച്ചക്ക് 2.30 ഓടെ ഭാര്യയോടൊപ്പം എത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.

തിരുവനന്തപുരത്തായിരുന്ന കമല്‍ വോട്ട് ചെയ്യാനായി നാട്ടിലെത്തിയതായിരുന്നു.  കൊടുങ്ങല്ലൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.ആര്‍ സുനില്‍ കുമാര്‍ വിജയിക്കുമെന്നും കമൽ പറഞ്ഞു.

 

Leave A Reply
error: Content is protected !!