വോട്ടിടാനെത്തിയ നേ​വി ഉ​ദ്യോ​ഗ​സ്ഥ​നോ​ട് പോ​ലീ​സു​കാ​ര​ന്‍ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​താ​യി പ​രാ​തി

വോട്ടിടാനെത്തിയ നേ​വി ഉ​ദ്യോ​ഗ​സ്ഥ​നോ​ട് പോ​ലീ​സു​കാ​ര​ന്‍ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​താ​യി പ​രാ​തി

തി​രു​വ​ന​ന്ത​പു​രം: നേ​വി ഉ​ദ്യോ​ഗ​സ്ഥ​നോ​ട് തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക്കെ​ത്തി​യ പോ​ലീ​സു​കാ​ര​ന്‍ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​താ​യി പ​രാ​തി.

വെ​ള്ള​നാ​ട് സ്വ​ദേ​ശി എ​സ്.​എ​സ്. അ​ന​ന്തു​വാ​ണ് പോ​ളിം​ഗ് ബൂ​ത്തി​ലു​ണ്ടാ​യി​രു​ന്ന ഗ്രേ​ഡ് എ​സ്‌​ഐ​ക്കെ​തി​രെ പ​രാ​തി ന​ല്‍​കി​യ​ത്. സം​ഭ​വ​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും ആ​ര്യ​നാ​ട് പോ​ലീ​സി​ലും അ​ന​ന്തു പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

അ​ന​ന്തു​വും അ​മ്മ​യും വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​ത് ഗ​ര്‍​ഭി​ണി​യാ​യ സ​ഹോ​ദ​രി​ക്കൊ​പ്പ​മാ​ണ് . സ​ഹോ​ദ​രി​യെ ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു​പോ​കേ​ണ്ട​തി​നാ​ല്‍ ത​ന്നെ​യും അ​മ്മ​യെ​യും കൂ​ടി വോ​ട്ട് ചെ​യ്യാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ പോ​ലീ​സു​കാ​ര​ന്‍ അ​പ​മാ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് പ​രാ​തി.

 

Leave A Reply
error: Content is protected !!