റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപകന്‍ സൗദിയില്‍ നിര്യാതനായി

റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപകന്‍ സൗദിയില്‍ നിര്യാതനായി

റിയാദ്: പ്രവാസി ഗായകനും റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ സംഗീതാധ്യാപകനുമായ എറണാകുളം പാനായിക്കുളം ആലങ്ങാട് സ്വദേശി വാഴപ്പിള്ളി അബ്ദുല്‍ അഹദ് (54) നിര്യാതനായി. റിയാദ് കിംഗ് ഫഹദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം . 25 വര്‍ഷമായി സൗദി അറേബ്യയില്‍ പ്രവാസിയാണ്.

മൃതദേഹം റിയാദില്‍ ഖബറടക്കുന്നതിന് റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂരിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. റിട്ടയേര്‍ഡ് അധ്യാപകരായ അബ്ദുറഹ്മാന്‍ – ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ വഹീദ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപിക. മകന്‍ സിയാദ് റിയാദില്‍ ജോലി ചെയ്യുന്നു.

Leave A Reply
error: Content is protected !!